അബുദാബി: പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പുലർത്തേണ്ട സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

ട്രാഫിക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി, ചെറിയ തെരുവുകളിൽ നിന്ന് എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.