യു എ ഇ ടൂർ അംഗങ്ങൾ താമസിച്ചിരുന്ന 2 ഹോട്ടലുകൾ ക്വാറന്റീൻ ചെയ്തു

2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ താമസിച്ചിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ക്വാറന്റീൻ ചെയ്തു.