ഒമാൻ: ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകൾക്ക് പ്രവേശനം; സന്ദർശക വിസകൾ ഉൾപ്പടെയുള്ള തീരുമാനം പിന്നീട്

പുതിയ വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളുന്നതിനു മുൻപായി, നിലവിൽ സാധുതയുള്ള റെസിഡൻസി വിസക്കാർക്ക് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വ്യക്തമാക്കി.