യു എ ഇ: സർക്കാർ മേഖലയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

ഈ വർഷത്തെ റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ രാജ്യത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.