യു എ ഇ: വിദേശികൾക്ക് കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

വിദേശികൾക്ക് യു എ ഇയിലെ കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി അറിയിച്ചു.