ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള ഫെറി സർവീസുകൾ യു എ ഇ നിർത്തിവെച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്പോർട് (FTA) അറിയിച്ചു. രാജ്യത്തേക്ക് വരുന്ന എല്ലാ വാണിജ്യ നൗകകളും അവയിലെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങൾ പോർട്ടിലേക്കടുക്കുന്നതിനു 72 മണിക്കൂർ മുന്നേയെങ്കിലും നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി രാജ്യത്തേക്ക് കൊറോണാ വൈറസ് ബാധ പകരുന്നത് തടയാനുള്ള നടപടികളുമായി ബന്ധപ്പെട്ടതാണ് ഈ തീരുമാനം.
രാജ്യത്തേക്ക് വരുന്ന എല്ലാ കപ്പലുകളിലെയും കൊറോണാ ബാധ സംശയിക്കുന്ന യാത്രികരുടെ വിവരങ്ങൾ FTA-യ്ക്ക് കൈമാറാനും, കൊറോണാ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് പോർട്ടുകളിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളാക്കനുസൃതമായ നടപടികൾ ഉറപ്പാക്കാനും യു എ ഇയിലെ എല്ലാ പോർട്ട് അതോറിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.