യു എ ഇയിൽ കൊറോണാ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ ഇരുന്ന ഒരു രോഗി വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും മോചനം നേടിയതായി റിപ്പോർട്ടുകൾ.
കൊറോണാ വൈറസ് ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന 73 കാരിയായ ചൈനീസ് വംശജയാണ് പൂർണ്ണ രോഗമുക്തി നേടിയത് എന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച്ച അറിയിച്ചു. അവർ പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തതായും സാദാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രാപ്തയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച മികച്ച ആരോഗ്യ പരിപാലനസേവനകൾക്കും ചികിത്സാ സംവിധാനങ്ങൾക്കും രോഗമുക്തി നേടിയ വനിത യു എ ഇയോട് പ്രത്യേക നന്ദി രേഖപ്പെടുത്തി.