യു എ ഇയിൽ വലയ സൂര്യഗ്രഹണം ദൃശ്യമായി

GCC News

172 വർഷങ്ങൾക്ക് ശേഷം യു എ ഇയിൽ പൂർണ്ണ വലയ സൂര്യഗ്രഹണം (annular eclipse) ദൃശ്യമായി. ചന്ദ്രൻ സൂര്യനെ മറച്ചുകൊണ്ട് ആ നിഴലിനു ചുറ്റും വൃത്താകൃതിയിൽ ഒരു പ്രകാശ വലയം തീർക്കുന്ന പ്രതിഭാസത്തെയാണ് വലയ സൂര്യഗ്രഹണം എന്ന് പറയുന്നത്. 1847നു ശേഷം ഇതാദ്യമായാണ് യു എ ഇ വലയ സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കുന്നത്.

കുട്ടികളും മുതിർന്നവരും അടക്കം വലിയ ഒരു കൂട്ടം ശാസ്ത്ര കുതുകികൾ ഈ മാസ്മരിക നിമിഷങ്ങൾ ആസ്വദിക്കാൻ ദുബായ് തുരായ അസ്‌ട്രോണോമി സെന്ററിലും, അബു ദാബി ലിവയിലും എല്ലാം ഒത്തുചേർന്നു.

വലയ സൂര്യഗ്രഹണത്തിന്റെ യു എ ഇയിൽ നിന്നുള്ള ദൃശ്യങ്ങൾ

1 thought on “യു എ ഇയിൽ വലയ സൂര്യഗ്രഹണം ദൃശ്യമായി

Comments are closed.