അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങുകയാണ്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ബേക്കലിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കാര്‍ഷിക പുഷ്പ മേളയും ഭക്ഷ്യമേളയും കടല്‍ത്തീര കായികമേളയുമൊക്കയാണ്. അഗ്രി -ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡിസംബര്‍ 24 വരെ 2020 ജനുവരി ഒന്ന് വരെ ബേക്കല്‍ കാര്‍ഷിക പുഷ്പമേള സംഘടിപ്പിക്കുന്നത്.രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനംപിടിച്ച ബേക്കല്‍ കോട്ട ഉപയോഗപ്പെടുത്തി ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലെ ടൂറിസം സാധ്യതകള്‍ കൂടി വിപുലപ്പെടുത്തുന്നതിനായാണ് ജില്ലാ ഭരണകൂടം ബേക്കല്‍ കാര്‍ഷിക പുഷ്പമേള ആസൂത്രണം ചെയ്യുന്നത്. കുടുംബശ്രീയുടേയും, നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടേയും മറ്റ് സംഘങ്ങളുടേയും കൂട്ടായ്മയിലൂടെ മേള ജനകീയ ഉത്സവമാക്കുകയാണ് സംഘാടകസമിതിയുടെ ലക്ഷ്യം.

1 thought on “വര്‍ണ്ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ബേക്കല്‍ കാര്‍ഷിക പുഷ്പമേള”
Comments are closed.