വസന്തോത്സവം 2019-2020

Kerala News

കാഴ്‌ച്ചയുടെ വസന്തം വീണ്ടും തിരുവനന്തപുരം നഗരിയില്‍ – വസന്തോത്സവം 2019-2020. കേരളീയര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും കണ്ണിന്‌ വിരുന്നൊരുക്കി ഡിസംബർ 21, 2019 മുതല്‍ ജനുവരി 3, 2020 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വസന്തോത്സവം 2019-2020 സംഘടിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന പുഷ്‌പമേള, കാര്‍ഷികോത്‌പന്നങ്ങളുടെ പ്രദര്‍ശനവിപണനമേള, ഔഷധ അപൂര്‍വ്വ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച, ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന്‌ കൊട്ടാരവും പരിസരവും, നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലാവും വസന്തോത്സവം അരങ്ങേറുക.

വസന്തോത്സവവുമായി ബന്ധപ്പെട്ട് സൂര്യകാന്തിയിൽ ഉല്പ്പന്ന പ്രദർശന വിപണന മേളയുടെ സ്റ്റാളുകളിൽ പങ്കടുക്കുന്നതിനുള്ള അപേക്ഷ ഫോറം ഡിസംബർ 2 തീയതി മുതൽ  കനകക്കുന്നിൽ പ്രവർത്തിക്കുന്ന ഫെസ്റ്റിവൽ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.

പൊതുവിവരങ്ങള്‍ക്ക്‌

ബിന്ദു മണി
ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ സെക്രട്ടറി ഡി.ടി.പി.സി. തിരുവനന്തപുരം
ടൂറിസം വകുപ്പ്‌
ഫെസ്റ്റിവല്‍ ഓഫീസ്‌
വസന്തോത്സവം -2019-2020
കനകക്കുന്ന്‌ കൊട്ടാരം
തിരുവനന്തപുരം
ഇമെയില്‍: contact@vasantholsavamkerala.org
9074495889 , 9074495841 , 0471 2313606

Leave a Reply

Your email address will not be published. Required fields are marked *