അബുദാബിയുടെ തീരദേശ മേഖലകളിൽ തിങ്കളാഴ്ച്ച രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. അപകടകരമായ രീതിയിൽ റോഡിലെ കാഴ്ചകൾ മറയ്ക്കുന്ന വിധം രൂപം കൊണ്ട മൂടല്‍മഞ്ഞിൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാവിലെ ഒമ്പത് മണിയോടെ മൂടല്‍മഞ്ഞ് മാറാനും ഭാഗികമായി തെളിച്ചമുള്ള കാലാവസ്ഥ അനുഭവപ്പെടാനും സാധ്യയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. ഉച്ചയോടെ അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കും. അബുദാബിയിൽ 25°C-വരെയും ദുബായിൽ 30°C-വരെയും താപനില ഉയരാം.