രാജ്യത്തെ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നിലവിലെ രോഗബാധയെ നേരിടുന്നതിനായി 5000 കോടി യു എസ് ഡോളറിന്റെ സഹായധനം ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെഡറൽ ഭരണസംവിധാനത്തിന്റെ മുഴുവൻ കരുത്തും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. രോഗ പ്രതിരോധതതിനായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളോടും അത്യാഹിതങ്ങളെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.