അവധിക്കാല ചുമർചിത്ര രചന കോഴ്‌സ്: 20 വരെ അപേക്ഷിക്കാം

Notifications

സംസ്‌കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് അനന്തവിലാസംകൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ ”നിറച്ചാർത്ത് – 2020” ചുമർചിത്രരചനാ അവധിക്കാല കോഴ്‌സ് നടത്തും. 25 പ്രവൃത്തി ദിവസങ്ങളിലാണ് ക്ലാസ്.  

വിദ്യാർഥികൾ നേരിട്ടോ സ്‌കൂൾ, ഗ്രന്ഥശാല, ക്ലബുകൾ, മറ്റ് സന്നദ്ധ സാമൂഹിക സംഘടനകൾ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ക്ലാസ്. ചുമർചിത്രകലാ മാതൃകാ രചന, ഡിസൈൻ എന്നീ വിഷയങ്ങൾ ഉൾപ്പെട്ട കോഴ്‌സ് പൂർത്തിയാകുന്ന മുറയ്ക്ക് ചുമർചിത്രപ്രദർശനവും ചുമർചിത്രരചനാ മത്സരവും നടത്തും. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വാസ്തുവിദ്യാഗുരുകുലം സർട്ടിഫിക്കറ്റ് നൽകും.

ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസുകളിലെ വിദ്യാർഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ്സ് മുതലുളള വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സ് നടത്തുക. ജൂനിയർ വിഭാഗത്തിന് 1000 രൂപയും, സീനിയർ വിഭാഗത്തിന് 2000 രൂപയുമാണ് കോഴ്‌സ്ഫീസ്.

കേരളത്തിലെ പ്രശസ്തരായ ചുമർചിത്രകാരൻമാരുടെ നേതൃത്വത്തിലാണ് കോഴ്‌സുകൾ നടത്തുന്നത്. വിശദവിവരങ്ങൾക്ക് വാസ്തുവിദ്യാഗുരുകുലവുമായി ബന്ധപ്പെടണം.  അപേക്ഷകൾ മാർച്ച് 20 വരെ സ്വീകരിക്കും. വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യണം.

വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം കൊട്ടാരം, തെക്കേനട, ഫോർട്ട് പി.ഒ, തിരുവനന്തപുരം-73.

ഫോൺ: 0468 2319740, 9847053293, 9947739442, 9847789890. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com.