അവധിക്കാല തിരക്ക്, ദുബായ് എയർപോർട്ടിലേക്ക് നാല് മണിക്കൂർ മുന്നേ എത്താൻ നിർദ്ദേശം

GCC News

നിങ്ങൾ ഈ ന്യൂഇയർ കാലത്ത് ദുബായ് എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നുണ്ടോ? പ്രത്യേകിച്ച് ദുബായ് എയർപോർട്ടിലെ 1, 3 ടെർമിനലുകളിൽ നിന്ന്? എങ്കിൽ അവധിക്കാല തിരക്ക് ഒഴിവാക്കുവാൻ എയർപോർട്ടിലേക്ക് നേരത്തെ ഇറങ്ങുന്നതായിരിക്കും അഭികാമ്യം എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(RTA) അറിയിച്ചു.

ഡിസംബർ അവസാനം മുതൽ ജനുവരി 6 വരെ നീളുന്ന അവധിക്കാല സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് ഈ നിർദ്ദേശം. ഈ കാലയളവിൽ ഏകദേശം 5 മില്യൺ യാത്രികർ ആണ് ദുബായ് എയർപോർട്ടിൽ നിന്ന് യാത്രയാകുന്നത്. ഈ തിരക്കിൽ എയർപോർട്ട് റോഡുകളിൽ ഉണ്ടാകാവുന്ന ഗതാഗതകുരുക്കുകൾ ഒഴിവാക്കുന്നതിനാണ് നിങ്ങളുടെ ഫ്ലൈറ്റ് സമയത്തിനും നാല് മണിക്കൂർ മുന്നേ എങ്കിലും എയർപോർട്ടിൽ എത്തുന്നതിനു കണക്കാക്കി യാത്ര തുടങ്ങുവാൻ RTA ട്വിറ്ററിലൂടെ നിർദ്ദേശിച്ചു. എയർപോർട്ടിലേക്കുള്ള യാത്രകൾ പരമാവധി സുഗമമാക്കുന്നതിന്റെ ഭാഗമായി ഈ കാലയളവിൽ ദുബായ് മെട്രോ വഴി 1, 3 ടെർമിനലുകളിലേക്ക് ഓരോ യാത്രികനും 2 ലഗേജുകൾ വീതം അനുവദിച്ചിട്ടുണ്ട്.