ഒമാനിൽ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് പുറത്തിറക്കിയ നഖൽ ഓൺലൈൻ സംവിധാനത്തിൽ തുടങ്ങിയ പുതിയ സംവിധാനത്തിന് മികച്ച പ്രതികരണം. വാഹനവുമായി ബന്ധപ്പെട്ടതെല്ലാം ഒറ്റ ക്ലിക്കിൽ സ്ക്രീനിൽ ലഭ്യമാകുന്ന നൂതന സംവിധാനം ഡിസംബർ ഒന്നിനാണ് പുറത്തിറക്കിയത്. സംവിധാനത്തിൽ അഞ്ചുദിവസം കൊണ്ടു ലഭിച്ചത് 7000ത്തിൽപരം രജിസ്ട്രേഷനുകളാണ്. ഇതുവഴി 7,000 വാഹന ഓപ്പറേറ്റിങ് കാർഡുകളാണ് ഗതാഗത മന്ത്രാലയം നൽകിയതെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.