ആദ്യ “സയ്യിദ് ശിഹാബ് തങ്ങൾ സ്മാരക അവാർഡ്” എം പി ശ്രീ.ശശി തരൂരിന്

Kalaa Sadassu

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രഖ്യാപിച്ച ആദ്യ “സയ്യിദ് ശിഹാബ് തങ്ങൾ സ്മാരക അവാർഡ്” എം പി  ശ്രീ.ശശി തരൂരിന് നൽകി ആദരിച്ചു.  

മതസൗഹാർദ്ദത്തിന്റെയും, മാനുഷികമൂല്യങ്ങളുടെയും പ്രതീകമായി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന  ശ്രീ. പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ ഓർമ്മയ്ക്കായി അബുദാബി ഇന്ത്യൻ ഇസ്ലാമിക്  സെൻറ്ററും , KMCC യും ചേർന്നൊരുക്കിയ “സയ്യിദ് ശിഹാബ് തങ്ങൾ സ്മാരക അവാർഡ് – 2020 ശ്രീ. ശശി തരൂർ സ്വീകരിച്ചു. ഫെബ്രുവരി 28-ന്  അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന് അവാർഡ് കൈമാറി.

ചടങ്ങിൽ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും, KMCC ഭാരവാഹികളും,ഇസ്ലാമിക് സെന്റർ   പ്രസിഡന്റ് ശ്രീ .ബാവഹാജി ,സെക്രട്ടറി എംപി റഷീദ് ,സുന്നി സെന്റർ പ്രസിഡണ്ട് അബ്ദുറഹ്മാൻ  ഒളവട്ടൂർ , KMCC പ്രസിഡണ്ട് ശുകൂർ അലി കല്ലിങ്ങൽ , എന്നിവർക്കൊപ്പം വിവിധ സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു ..

തയ്യറാക്കിയത് – അബ്ദുൽ റൗഫ് അബുദാബി
ഫോട്ടോ കടപ്പാട്: നൗഷാദ് കൊയിലാണ്ടി