ഇന്ത്യയിൽ 2 പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

India News

രാജ്യത്ത് 2 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിലും, തെലങ്കാനയിയിലുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയിട്ടുള്ളത്.

ഡൽഹിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തി ഇറ്റലിയിൽ നിന്ന് യാത്ര ചെയ്തു എത്തിയതാണെന്ന് മന്ത്രലയം അറിയിച്ചു. തെലങ്കാനയിയിൽ രോഗം കണ്ടെത്തിയ വ്യക്തി ദുബായിൽ നിന്ന് എത്തിയതാണ്. ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഇരുവരെയും സൂക്ഷ്മനിരീക്ഷണത്തിനു വിധേയരാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിന് പുറത്ത് ഇതാദ്യമായാണ് രാജ്യത്ത് കൊറോണാ വൈറസ് ബാധ കണ്ടെത്തുന്നത്. നേരത്തെ കേരളത്തിൽ നിന്ന് മൂന്നു പേർക്ക് രോഗം കണ്ടെത്തിയിരുന്നെങ്കിലും ഇവർ പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തിരുന്നു.