ഒരു മാസം നീളുന്ന ഷോപ്പിംഗ് മാമാങ്കത്തിന് തിരിതെളിച്ച് കൊണ്ട് ഇരുപത്തിയഞ്ചാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ഡിസംബർ 26നു ആരംഭിക്കുന്നു. ഈ ഷോപ്പിംഗ് ആഘോഷമേളയുടെ വരവറിയിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 26നും 27നും ദുബായ് ബുർജ് പാർക്കിൽ അതിവിപുലമായ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തെത്തുടർന്ന് ഡിസംബർ 26നു 12 മണിക്കൂർ നീളുന്ന പ്രത്യേക ഡിസ്കൗണ്ട് സെയിൽ ഉണ്ടായിരിക്കും. പ്രമുഖ ഷോപ്പിംഗ് മാളുകൾ ആയ മാൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദെയ്റ സിറ്റി സെന്റർ, മൈംസം സിറ്റി സെന്റർ, അൽ ബർഷ മൈ സിറ്റി സെന്റർ, അൽ ഷിൻദഗ സിറ്റി സെന്റർ എന്നിവിടങ്ങളിൽ നാളെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 വരെ ഈ ആഘോഷങ്ങളുടെ ഭാഗമായി 90% വരെ വിലക്കിഴിവിൽ ഷോപ്പിംഗ് ആസ്വദിക്കാവുന്നതാണ്.
26 ഡിസംബറിന് ആരംഭിക്കുന്ന മേളയ്ക്ക് 2020 ഫെബ്രുവരി 1നു കൊടിയിറങ്ങും.