ഈ വർഷത്തെ ആദ്യ ഉൽക്കമഴ കാണാൻ ശാസ്ത്രകുതുകികൾ അൽ ഖുദ്ര ഡെസേർട്സിൽ ഒത്തുചേർന്നു

GCC News

ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് സംഘടിപ്പിച്ച ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷ നിരീക്ഷണ പരിപാടിയിൽ നൂറു കണക്കിന് വാനനിരീക്ഷകരും ശാത്രകുതുകികളും പങ്കുചേർന്നു. പ്രകാശപൂരിതവും, വർണ്ണശബളവുമായ ഈ ആകാശക്കാഴ്ച ജനുവരി നാലിന് പുലർച്ചെ അതിന്റെ ഏറ്റവും തെളിമയോടെ വീക്ഷിക്കാവുന്ന പാരമ്യത്തിൽ എത്തിയിരുന്നു.

ജനുവരിയിൽ ദൃശ്യമാകുന്ന, ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ് ഉൽക്കമഴ നിരീക്ഷിക്കാൻ അൽ ഖുദ്ര ഡെസേർട്സിലാണ് പ്രത്യേക സംവിധാനങ്ങലൊരുക്കിയത്.

1 thought on “ഈ വർഷത്തെ ആദ്യ ഉൽക്കമഴ കാണാൻ ശാസ്ത്രകുതുകികൾ അൽ ഖുദ്ര ഡെസേർട്സിൽ ഒത്തുചേർന്നു

Comments are closed.