മാർച്ച് 15, ഞായറാഴ്ച്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവെക്കുന്നതിനു സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തു. കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായി എടുത്ത ഈ തീരുമാനം രണ്ടാഴ്ച്ചത്തേക്കാണ് നിലവിൽ നടപ്പിലാക്കുന്നത്.
വെള്ളിയാഴ്ച മുതൽ ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ സൗദി നിർത്തലാക്കാൻ തീരുമാനിച്ചിരുന്നു. ഈ യാത്രാ വിലക്ക് അന്താരാഷ്ട്രതലത്തിലേക്ക് നടപ്പിലാക്കാൻ ഇന്ന് രാവിലെയാണ് സൗദി അറേബ്യ തീരുമാനമെടുത്തത്. യാത്രാവിലക്കിന്റെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കാനാകാത്ത പൗരൻമാർക്കും സൗദി നിവാസികൾക്കും ഈ കാലയളവ് അസാധാരണമായ സാഹചര്യമായി കണക്കാക്കി കൊണ്ട് ഔദ്യോഗികമായി അവധിയായിയായിരിക്കും. നിലവിൽ സൗദിയിൽ 86 പേർക്കാണ് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.