എൽ.ബി.എസ് ഡി.സി.എ (എസ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Notifications

തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, കൊല്ലം റീജിയണൽ സെന്ററിന്റെ കീഴിയുളള അടൂർ, ശാസ്താകോട്ട സെന്ററുകൾ കളമശ്ശേരി റീജിയണൽ സെന്ററിന്റെ കീഴിലുളള ആലപ്പുഴ, പാമ്പാടി, ഏറ്റുമാന്നൂർ, കോതമംഗലം, ഹരിപ്പാട് സെന്ററുകൾ തൃശ്ശൂർ റീജിയണൽ സെന്ററിന്റെ കീഴിലുളള ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, ആലത്തൂർ, പാലക്കാട് സെന്ററുകൾ കോഴിക്കോട് റീജിയണൽ സെന്ററിന്റെ കീഴിലുളള മഞ്ചേരി, നാദാപുരം, കൽപ്പറ്റ, പരപ്പനങ്ങാടി സെന്ററുകൾ, കണ്ണൂർ റീജിയണൽ സെന്ററിന്റെ കീഴിലുളള കൂത്തുപറമ്പ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് സെന്ററുകൾ എന്നി വിടങ്ങളിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) കോഴ്‌സിന് അപേക്ഷിക്കാം.

പ്ലസ് ടു പാസ്സായവർക്ക് മാർച്ച് പത്തിന് ക്ലാസ് ആരംഭിക്കും. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in