എൽ.ബി.എസ് സെന്ററിൽ വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷിക്കാം

Notifications

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ഒൻപതാം ക്ലാസ്സു മുതൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് വരെയുള്ള വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ ആദ്യവാരം ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സി പ്രോഗ്രാമിങ്, ജാവാ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, പേഴ്‌സണൽ കമ്പ്യൂട്ടർ അസംബ്ലിങ് തുടങ്ങിയ കോഴ്‌സുകളിൽ അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.

ഫോൺ: 0471-2560333, 8547141406.