തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30385 രൂപ.
ഒക്യുപേഷണൽ തെറാപിയിലുളള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുളള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുളള അപേക്ഷ മാർച്ച് അഞ്ചിന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭ്യമാക്കണം.
വിശദവിവരങ്ങൾക്ക് www.cdckerala.org.
ഫോൺ 0471-2553540.