ഒമാനിൽ രണ്ട് പേർക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചു

GCC News

ഒമാനിൽ രണ്ട് പേർക്ക് Covid-19 ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഒമാനിൽ നിന്ന് കൊറോണാ വൈറസ് ബാധ കണ്ടെത്തുന്നത്.

ഇറാനിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ രണ്ട് സ്ത്രീകൾക്കാണ് ഇപ്പോൾ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ഒമാനിൽ നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും Covid-19-നെ തുടർന്ന് താത്ക്കാലികമായി നിർത്തിവച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് കൊറോണാ ബാധയുടെ റിപ്പോർട്ടുകൾ ഏറിവരികയാണ്. രോഗം പടർന്ന് പിടിക്കുന്ന ഇറാനിനു പുറമെ യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലും നിലവിൽ Covid-19 സ്ഥിരീകരിച്ചിട്ടുണ്ട്.