മാർച്ച് 15 മുതൽ എല്ലാ ടൂറിസ്റ്റ് വിസകളും താത്ക്കാലികമായി നിർത്തലാക്കുന്നതായി ഒമാൻ ഭരണകൂടം അറിയിച്ചു. കൊറോണാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി കൈകൊണ്ട നടപടികളുടെ ഭാഗമായാണ് ഈ നടപടി. നിലവിൽ ഒരു മാസത്തേയ്ക്കാണ് സന്ദർശക വിസകൾ നിർത്തലാക്കുന്നത്. ഈ കാലാവധിയിൽ രാജ്യത്തെ പോർട്ടുകളിൽ ആഡംബര കപ്പലുകൾ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടുത്തിട്ടുള്ള തീരുമാനത്തിന്റെ ഭാഗമായി പൊതുഇടങ്ങളിൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിലെ യാത്രകൾ ഒഴികെ വിദേശത്തേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.