മഴ മാറി നിൽക്കുമെങ്കിലും ഞായറാഴ്ച യു എ ഇയിൽ തണുപ്പു കൂടാനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. രാത്രിയിൽ തണുപ്പ് കൂടാനാണ് സാധ്യത. അന്തരീക്ഷ താപനില 5 °C വരെ താഴാം.
ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലാവാൻ സാധ്യതയുണ്ട്.