കിർത്താഡ്‌സിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

Notifications

കിർത്താഡ്‌സിൽ വയനാട് ഗോത്രഭാഷ പഠന കേന്ദ്രം പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്.

ആദ്യത്തേതിൽ എം.എ ആന്ത്രപോളജി/ സോഷ്യോളജി എന്നിവയിൽ നേടിയ ഒന്നാം ക്ലാസ്സ് മാസ്റ്റർ ബിരുദം, മലയാളത്തിലും ഇംഗ്ലീഷിലും ആശയം വികസിപ്പിക്കാനും എഴുതാനുമുള്ള കഴിവ് എന്നിവയുളളവർക്ക് അപേക്ഷിക്കാം. ആന്ത്രോപ്പളജി/ സോഷ്യോളജി എടുത്തിട്ടുളള എം.ഫിൽ ബിരുദം, മലയാളത്തിലും ഇംഗ്ലീഷും റിസർച്ച് റിപ്പോർട്ട് റൈറ്റിംഗ്, എഡിറ്റിംഗ് വൈദഗ്ധ്യം, അംഗീകൃത പ്രൊഫണൽ, ഇന്റർനാഷണൽ ജേർണലുകളിൽ ഉളള പബ്ലിക്കേഷൻ, മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിവ് എന്നിവ അഭികാമ്യം.

എം.എ ലിംഗ്വസ്റ്റിക്‌സിൽ റഗുലർ പഠനത്തോടെ നേടിയ ഒന്നാം ക്ലാസ്സ് മാസ്റ്റർ ബിരുദം, മലയാളത്തിലും ഇംഗ്ലീഷിലും ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉളള കഴിവ്, ഐ.പി.എ/ മലയാളം ഫൊണിമിക് സ്‌ക്രിപ്റ്റിൽ അനായാസേന എഴുതുവാനുളള കഴിവ്, ട്രൈബൽ ഭാഷയുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തെ ഫീൽഡ് പഠനം നടത്തിയ പ്രവൃത്തി പരിചയം. എന്നിവയുളളവർക്ക് രണ്ടാമത്തെ ഒഴിവിൽ അപേക്ഷിക്കാം. ലിംഗ്വിസ്റ്റിക്‌സിൽ റഗുലർ പഠനത്തോടെ എടുത്തിട്ടുളള എഗ്രേഡ് എം.ഫിൽ ബിരുദം, മലയാളത്തിലും ഇംഗ്ലീഷിലും റിസർച്ച് റിപ്പോർട്ട് റൈറ്റിംഗ്, എഡിറ്റിംഗ് വൈദഗ്ധ്യം, അംഗീകൃത പ്രൊഫഷണൽ, ഇന്റർ നാഷണൽ ജേർണലുകളിൽ ഉളള പബ്ലിക്കേഷൻ, മലയാളം ഇംഗ്ലീഷ്, ഫൊണറ്റിക് ലാംഗ്വേജ് ടൈപ്പിംഗ് അറിവ് എന്നിവ അഭികാമ്യം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം വേതനം 20,000 രൂപ.

അപേക്ഷകർക്ക് പ്രായപരിധി 2020 ജനുവരി ഒന്നിന് 38 വയസ്സിൽ കൂടരുത്. പട്ടിക പിന്നാക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യത മാനദണ്ഡപ്രകാരം സൂക്ഷ്മ  പരിശോധന നടത്തി യോഗ്യരായ അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കൂ. നിയമനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമാണ്.

പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, സമുദായം, വയസ്സ്, ഗവേഷണ പരിചയം എന്നിവ വ്യക്തമാക്കി വെളള കടലാസ്സിൽ ടൈപ്പ് ചെയ്‌തോ, സ്വന്തം കൈയക്ഷരത്തിൽ എഴുതിയോ അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ, കിർടാഡ്‌സ് വകുപ്പ്, ചേവായൂർ.പി.ഒ, കോഴിക്കോട്- 673 017 എന്ന വിലാസത്തിൽ മാർച്ച് പത്തിന് വൈകിട്ട് അഞ്ചിന് മുമ്പ് എത്തിക്കണം.