ഗ്ലോബൽ വില്ലേജ്: സംഗീതമേളകൾ ഒഴിവാക്കി

GCC News

ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച തോറും നടക്കാറുള്ള സംഗീതമേളകൾ, ഈ സീസണിലെ ബാക്കിയുള്ള ആഴ്ചകളിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

“ആഴ്ച്ച തോറുമുള്ള സംഗീത പരിപാടിയുടെ ജനപങ്കാളിത്തത്തിന്റെ ബാഹുല്യം കണക്കിലെടുത്തതാണ് പ്രതിരോധനടപടി എന്ന വണ്ണം ഈ സീസണിലെ സംഗീതമേളകൾ ഒഴിവാക്കുന്നത്” ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു.എന്നാൽ ഗ്ലോബൽ വില്ലേജിലെ മറ്റു പരിപാടികൾക്ക് മാറ്റമില്ല എന്നും ഈ അറിയിപ്പിൽ പറയുന്നുണ്ട്.