ചുമർചിത്രരചന ക്ലാസ്

Notifications

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കോട്ടയ്ക്കകം അനന്തവിലാസം കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ ചുമർചിത്രരചന വെക്കേഷൻ കോഴ്‌സ് നടത്തുന്നു.  ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെ ജൂനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായി ഏപ്രിൽ, മേയ് മാസങ്ങളിലാണ് കോഴ്‌സ്.  

നിറച്ചാർത്ത് 2020 എന്ന പേരിലാണ് കോഴ്‌സ് നടത്തുന്നത്.  ജൂനിയർ വിഭാഗത്തിന് 1000 രൂപയും സീനിയർ വിഭാഗത്തിന് 2000 രൂപയുമാണ് ഫീസ്.  കേരളത്തിലെ പ്രശസ്തരായ ചുമർചിത്രകാരൻമാരുടെ നേതൃത്വത്തിലാണ് കോഴ്‌സ്.  വിശദവിവരങ്ങൾക്ക് വാസ്തുവിദ്യാഗുരുകുലവുമായി ബന്ധപ്പെടണം.  

അപേക്ഷകൾ മാർച്ച് 20 വരെ സ്വീകരിക്കും.  അപേക്ഷാഫോം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  

വിശദവിവരങ്ങൾക്ക്:
എക്‌സിക്യൂട്ടീവ് ഡയറക്ടർ,
വാസ്തുവിദ്യാഗുരുകുലം,
അനന്തവിലാസം കൊട്ടാരം,
തെക്കേനട,
ഫോർട്ട് പി.ഒ,
തിരുവനന്തപുരം 73.  

ഫോൺ: 0468 2319740, 9847053293, 9847789890, 9947739442.

വെബ്‌സൈറ്റ്: www.vasthuvidyagurukulam.com.