ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം

GCC News

ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

ജനുവരി 31, ഫെബ്രുവരി 7, 14, 21, 28, മാർച്ച് 6, 13 എന്നീ വെള്ളിയാഴ്ച്ചകളിൽ റെഡ് ലൈൻ മെട്രോ സർവീസുകൾ ഉച്ചയ്ക്ക് 2 മുതൽ പിറ്റേന്ന് രാത്രി 1 (2pm – 1am, the following day) വരെയായിരിക്കും. മാർച്ച് 14 മുതൽ മെട്രോ സർവീസുകൾ നിലവിലെ സമയക്രമങ്ങളിൽ തന്നെയായിരിക്കും സർവീസുകൾ നടത്തുക. നിലവിലെ മെട്രോ സർവീസുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക നടപടികളുടെ ഭാഗമായും, പുതുതായി വരുന്ന റൂട്ട് 2020 യുടെ സാങ്കേതിക സംവിധാനങ്ങളുടെ ഏകീകരണനടപടികളുടെ ഭാഗമായുമാണ് ഈ സമയക്രമങ്ങളിലെ മാറ്റം.