ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക്

GCC News

Covid-19 ഭീതിയെത്തുടർന്ന് ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക് സൗദി അറേബ്യ താത്ക്കാലികമായി വിലക്കേർപ്പെടുത്തി. കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയാനും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്ന തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് വിദേശകാര്യ മന്ത്രാലയം ഈ നടപടികൾ എടുത്തിട്ടുള്ളത്.

നിലവിലെ കഴിഞ്ഞ 14 ദിവസം തുടർച്ചയായി സൗദിയിൽ ഉള്ള, കൊറോണാ രോഗ ബാധയുടെ ലക്ഷണങ്ങൾ ഇല്ലാത്ത ജിസിസി പൗരൻമാർക്ക് ഈ വിലക്ക് ബാധകമല്ല. ഇവർക്ക് ഉംറ ചെയ്യുന്നതിനും പ്രവാചകന്റെ പള്ളിയിൽ സന്ദർശനം നടത്തുന്നതിനും ഹജ്ജ്, ഉംറ തീരുമാനങ്ങളെടുക്കുന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി യാത്ര പെർമിറ്റിന് അനുമതി തേടാവുന്നതാണ്.

മന്ത്രാലയം നിലവിലെ സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തി വരുന്നതായും, സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.