തണുപ്പും മഴക്കാറും ഒപ്പം ചെറുമഴയ്ക്കും സാധ്യത – യു എ ഇ

GCC News

കാലാവസ്ഥാകേന്ദ്രങ്ങളുടെ അറിയിപ്പനുസരിച്ച് ഇന്ന് യു എ ഇയിൽ പരക്കെ മൂടിക്കെട്ടിയ അന്തരീക്ഷവും, തണുത്ത കാലാവസ്ഥയും ആയിരിക്കും. ചെറിയ തോതിൽ കാറ്റും ചെറു മഴയ്ക്കും സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കാഴ്ച്ചയ്ക്ക് തടസങ്ങളുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പാലിക്കണം.

അന്തരീക്ഷ താപനില 5 °C വരെ താഴാം. പുറത്തു യാത്രചെയ്യുമ്പോൾ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.