ഗ്ലോബൽ വില്ലേജിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഫൈവ് സ്റ്റാർ അംഗീകാരം ലഭിച്ചതായി ഗ്ലോബൽ വില്ലേജ് അധികൃതരും ദുബായ് മീഡിയ ഓഫീസും ട്വിറ്ററിലൂടെ അറിയിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ഗ്ലോബൽ വില്ലേജിന് ഈ അംഗീകാരം ലഭിക്കുന്നത്. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നീ മാനദണ്ഡങ്ങൾ പ്രകാരം 94.69% നേട്ടത്തോടെയാണ് ഈ വർഷം ഫൈവ് സ്റ്റാർ അംഗീകാരം ലഭിച്ചിരിക്കുന്നത്.
