പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോയുടെ സമയത്തിൽ മാറ്റം. പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് ഡിസംബർ 27 മുതൽ ജനുവരി 3 വരെ കൂടുതൽ സമയം മെട്രോ പ്രവർത്തിക്കും.
പുതുക്കിയ സമയക്രമം:
ഡിസംബർ 27-28:
റെഡ് ലൈൻ (റാഷിദിയയ്ക്കും ഡി.എം.സി.സി. സ്റ്റേഷനുകൾക്കും ഇടയിൽ) – രാവിലെ 5 മണി മുതൽ പിറ്റേന്ന് പുലർച്ചെ 3.30 വരെ.
ഗ്രീൻ ലൈൻ (എല്ലാ സ്റ്റേഷനുകൾക്കും) – രാവിലെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 3.30 വരെ.
ഡിസംബർ 31 – ജനുവരി 1:
റെഡ് ലൈൻ (റാഷിദിയയ്ക്കും ഡി.എം.സി.സി. സ്റ്റേഷനുകൾക്കും ഇടയിൽ) – 24 മണിക്കൂറും പ്രവർത്തിക്കും.
ഗ്രീൻ ലൈൻ (എല്ലാ സ്റ്റേഷനുകൾക്കും) – 24 മണിക്കൂറും പ്രവർത്തിക്കും.
ജനുവരി 2-3:
റെഡ് ലൈൻ (റാഷിദിയയ്ക്കും ഡി.എം.സി.സി. സ്റ്റേഷനുകൾക്കും ഇടയിൽ) – രാവിലെ 5 മണി മുതൽ പിറ്റേന്ന് പുലർച്ചെ 3.30 വരെ.
ഗ്രീൻ ലൈൻ (എല്ലാ സ്റ്റേഷനുകൾക്കും) – രാവിലെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 3.30 വരെ.
പുതുവർഷത്തോട് അനുബന്ധിച്ചു റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായും സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കുന്നതിന്റെ ഭാഗമായും പോലീസ് നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കുക.