നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി 14 ന്

Kerala News

നാട്ടിക സർവ്വീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷ സമാപനവും മുറ്റത്തെ മുല്ല വായ്പാ വിതരണവും ശനിയാഴ്ച നടക്കുമെന്ന് ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് നാട്ടിക ശ്രീ നാരായണ ഹാളിൽ നടക്കുന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. നാട്ടിക എംഎൽഎ ഗീതാ ഗോപി അധ്യക്ഷയാകും. കുടുംബശ്രീ മുഖേന വായ്പാ വിതരണം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ സുഭാഷിണി നിർവ്വഹിക്കും. കേരളത്തിലെ സാധാരണ ജനങ്ങളെ കൊള്ള പലിശക്കാരുടെ കൈയിൽ നിന്ന് മോചിപ്പിക്കുന്നതിന് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളേയും ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സംവിധാനത്തേയും സഹകരിപ്പിച്ചു കൊണ്ട് കേരള സർക്കാർ നടപ്പിലാക്കിയ പുതിയ ലഘു വായ്പാ പദ്ധതിയാണ് മുറ്റത്തെ മുല്ല.