നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് തിരുവനന്തപുരത്ത് 27നു ആരംഭിക്കും

Kerala News

തിരുവനന്തപുരം : ഇരുപത്തിയേഴാമത്‌ കുട്ടികളുടെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. 30 ന് ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്  658 ഉം ഗള്‍ഫില്‍ നിന്ന് 25 ഉം കുട്ടികള്‍ പങ്കെടുക്കും. നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ (NCSTC) – ൻറെയും , ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളോജിയുടെയും (DST) ആഭിമുഖ്യത്തിൽ നടക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ശാസ്ത്ര ഗവേഷണ പ്രചോദന വേദിയായി ഈ മേളയെ കാണാവുന്നതാണ്. മധ്യപ്രദേശിൽ ഗ്വാളിയോർ സയൻസ് സെന്റര് എന്ന സന്നദ്ധ സംഘടന രൂപം കൊടുത്ത ഈ ശാസ്ത്ര മേള പിന്നീട്  NCSTC -യും , DST-യും ചേർന്ന് ദേശീയ തലത്തിലുള്ള ഒരു ഗവേഷണ ഫോറം ആയി രൂപീകരിക്കുകയായിരുന്നു. രാജ്യത്തിന്റെ അകത്തും പുറത്തും ഉള്ള പല കുട്ടികളും ഈ മേളയിൽ പങ്കെടുക്കുന്നു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവിറോണ്മെൻറ് (KSCSTE) – ൻറെ കീഴിൽ ഇത്തവണ നടക്കുന്ന ഈ ശാസ്ത്ര മേള 27 മുതൽ 31 വരെ മാർ ഇവാനിയോസ് , നാലാഞ്ചിറ – തിരുവനന്തപുരത്താണ് അരങ്ങേറുന്നത്.വൃത്തിയും, പച്ചപ്പും, ആരോഗ്യവുമുള്ള ഒരു രാഷ്ട്രത്തിനായി  ശാസ്ത്രവും , സാങ്കേതികവിദ്യയും, കണ്ടുപിടുത്തങ്ങളും  എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതാണ് ഇത്തവണ ഈ മേള മുന്നോട്ട് വയ്ക്കുന്ന ആശയം.

മേളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി : http://ncsc-india.in/downloads/ncsc-brochure.pdf