ഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള യാത്രകൾക്ക് നിലവിൽ വിലക്കുകളൊന്നുമില്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിച്ച വാർത്തകളോട് പ്രതികരിച്ചു കൊണ്ടാണ് കോൺസുലേറ്റ് ഇത് വ്യക്തമാക്കിയത്.
“നിലവിൽ ഇത്തരം യാത്രാവിലക്കുകൾ ഒന്നും ഏർപെടുത്തിയിട്ടില്ലെന്നും, എന്നാൽ പല പരിപാടികൾ മാറ്റിവെക്കുകയും സ്‌കൂളുകൾ അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ യു എ ഇയും ഇന്ത്യയും പുറത്തിറക്കുന്ന യാത്രാ നിർദ്ദേശങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതാണ്.” എന്നും കോൺസുലേറ്റ് ട്വിറ്ററിൽ കുറിച്ചു.
കൊറോണാ രോഗബാധയെത്തുടർന്നു ഇന്ത്യ ചൈന, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുകൾ ഏർപെടുത്തിയിരുന്നു.