പ്രവാസികൾക്ക് ഒരു സന്തോഷവാർത്തയുമായി നോർക്ക. നോർക്ക ഐ ഡി കാർഡുള്ള പ്രവാസികൾക്കും അവരുടെ ജീവിത പങ്കാളിക്കും 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും കുവൈറ്റ് എയർവെയ്‌സിൽ യാത്ര ചെയ്യുമ്പോൾ അടിസ്ഥാന നിരക്കിൽ 7% ഇളവ് ലഭ്യമാകുന്ന പദ്ധതിയിൽ കേരളാ സർക്കാരും കുവൈറ്റ് എയർവെയ്‌സും ഒപ്പ് വെച്ചു. ഫെബ്രുവരി 20 മുതൽ ഈ പദ്ധതി നിലവിൽ വരും.
ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം:
- നോർക്കാ ഐ ഡി കാർഡുള്ള പ്രവാസിക്കും ജീവിത പങ്കാളിക്കും 18 വയസ്സിൽ താഴെ വരുന്ന കുട്ടികൾക്കും കുവൈറ്റ് എയർവൈസിൽ ഏത് സീസണിലും 7% ഡിസ്കൗണ്ടിൽ യാത്ര ചെയ്യാം.
- അടിസ്ഥാന നിരക്കിനും ഫ്യുവൽ ചാർജജിനുമായിരിക്കും ഈ ഇളവ്.
- മറ്റന്നാൾ ( ഫെബ്രുവരി 20 ന് ) നിലവിൽ വരും.
- ഓൺലൈനായും എയർവൈസിൻ്റെ ഇന്ത്യയിലെ ഓഫീസുകളിൽ നിന്നും ബുക്ക് ചെയ്യാം.
- ഇതിനായി NORKA 20 എന്ന Promo Code ആണ് ഉപയോഗിക്കേണ്ടത്.
- ഒമാൻ എയർവൈസുമായി നേരത്തെ ഉണ്ടായിരുന്ന കരാർ പുതുക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണ്.
- ഖത്തർ എയർവൈസ്, എമിറേറ്റ്സ് തുടങ്ങിയ വിമാന കമ്പനികളുമായും കുവൈറ്റ് എയർവൈസിനോടൊപ്പം ചർച്ച ആരംഭിച്ചിരുന്നു. ഈ കമ്പനികളുമായുള്ള ചർച്ചയുംഅന്തിമ ഘട്ടത്തിലാണെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു.
- ഉയർന്ന യാത്രക്കൂലി നൽകേണ്ട പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാവും ഈ നടപടി.
എന്താണ് പ്രവാസി ഐഡി കാർഡ്?
പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഒരു തിരിച്ചറിയൽ കാർഡ് എന്ന രീതിയിലാണ് പ്രവാസി ഐഡി കാർഡ് നിലവിലുള്ളത്. ഈ ഫോട്ടോ തിരിച്ചറിയൽ കാർഡ് വഴി നോർക്ക സേവനങ്ങളും മറ്റ് സർക്കാർ സേവനങ്ങൾക്കും ഉപയോഗിക്കാം. ഓരോ പ്രവാസി ഐഡി കാർഡും , രണ്ടു ലക്ഷത്തിൻറെ ഒരു ആക്സിഡന്റ് ഇൻഷുറൻസ് കവറേജോടുകൂടിയാണ് ലഭ്യമാകുന്നത്. മൂന്നുവർഷത്തെ കാലാവധിയാണ് ഒരു ഐഡികാർഡിനുള്ളത്, അത് പൂർത്തിയായാൽ വീണ്ടും പുതുക്കേണ്ടതാണ്.
പ്രവാസി ഐഡി കാർഡിനു അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്?
- അപേക്ഷിക്കുന്ന വ്യക്തിക്ക് 18 വയസ്സ് കഴിഞ്ഞിരിക്കണം.
- അപേക്ഷിക്കുന്ന വ്യക്തി ആറുമാസമോ അതിലധികമോ പുറം രാജ്യത്തു പ്രവാസിയായി കഴിയുന്ന ആളായിരിക്കണം.
പ്രവാസി ഐഡി കാർഡിനു അപേക്ഷിക്കുന്നത് എങ്ങനെ? എന്തൊക്കെയാണ് ആവശ്യമുള്ള രേഖകൾ?
- അപേക്ഷിക്കുന്നതിനു മുൻപായി താഴെ പറയുന്ന രേഖകൾ JPEG ഫോർമാറ്റിൽ സ്കാൻ ചെയ്ത് തയ്യാറായിരിക്കണം.
- പാസ്‌പോർട്ടിന്റെ മുൻ പേജ് , അഡ്രസ് പേജ് എന്നിവ.
- വിസ പേജ്/ ഇക്കാമ/ വർക്ക് പെർമിറ്റ്/ റെസിഡൻസ് പെർമിറ്റ്
- അപേക്ഷകൻറെ ഫോട്ടോയും , ഒപ്പും
രജിസ്‌ട്രേഷൻ തുക : INR 315 /-
പ്രവാസി ഐഡി കാർഡിനായി അപേക്ഷകൾ സമർപ്പിക്കാൻ:
Details: https://www.norkaroots.org/web/guest/nrk-id-card
Apply: https://www.norkaroots.org/create_user
ഓർക്കുക: നോർക്ക ഐഡൻറിറ്റി കാർഡ് ഉണ്ടാക്കാനായി ഒരു പ്രവാസി ചിലവഴിക്കേണ്ടത് വെറും 315/- രൂപ മാത്രമാണ്. കാലാവധിയാവട്ടെ മൂന്ന് വർഷവും!
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.