പുതുവത്സരത്തിൽ കണ്ണഞ്ചിക്കുന്ന വെടിക്കെട്ട് – ഗിന്നസ് റെക്കോർഡിനൊരുങ്ങി റാസൽഖൈമ

GCC News

സന്ദർശകരെ അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളുടെ അകമ്പടിയോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന യു എ ഇയിൽ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ആഘോഷപ്പൂരമാക്കി മാറ്റാൻ ഒരുങ്ങി അധികൃതർ. റാസ്‌ അൽഖൈമയിലെ അൽ മർജാനിൽ ഒരുങ്ങുന്ന ഈ ആകാശത്തിലെ വർണ്ണവിസ്മയം ഒരേ സമയം രണ്ട് ഗിന്നസ് നേട്ടങ്ങളാണ് ഉന്നമിടുന്നത്.

ഒരേ സമയം ഏറ്റവും കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തു നിന്ന് ഒരുക്കുന്ന വെടിക്കെട്ടിന്റെ നേട്ടമാണ് ഇതിൽ ആദ്യ ലക്ഷം. ഇതിനായി സന്ദർശകർക്കായി 190 ഡ്രോണുകൾ ഒരുമിച്ച് പുതുവർഷരാവിന്റെ വാനിൽ കരിമരുന്നു കാഴ്ചകൾ തീർക്കും. ഏറ്റവും നീളം കൂടിയ കരിമരുന്നു പ്രയോഗത്തിന്റെ ഗിന്നസ് റെക്കോർഡാണ് രണ്ടാമതായി ഈ ആഘോഷരാവിൽ റാസൽഖൈമയിൽ ലക്ഷ്യമിടുന്നത്. 4000 മീറ്റർ അഥവാ നാല് കിലോമീറ്റർ നീളത്തിൽ ഒരുക്കുന്ന ഈ വർണ്ണജാലത്തിന്റെ മതിൽ, ജപ്പാനിലെ ഫുക്കുവോക്കയിൽ 3,517 മീറ്റർ നീളത്തിലുള്ള ഗിന്നസ് നേട്ടത്തിനേ മറികടക്കാനാണു ഒരുക്കുന്നത്.

ഈ പുതുവർഷരാവിലെ ഒരു ആകാശ വിസ്മയമായിരിക്കും റാസൽഖൈമയിലെ വെടിക്കെട്ട് എന്ന് തീർച്ച.

1 thought on “പുതുവത്സരത്തിൽ കണ്ണഞ്ചിക്കുന്ന വെടിക്കെട്ട് – ഗിന്നസ് റെക്കോർഡിനൊരുങ്ങി റാസൽഖൈമ

Comments are closed.