പ്രവാസി കമ്മീഷൻ സിറ്റിംഗ് 15ന് എറണാകുളത്ത്

Notifications

പ്രവാസി ഭാരതീയരായ കേരളീയരുടെ പരാതികൾ കേൾക്കാനും വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, കാതലായ ആവശ്യങ്ങൾ സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം നിർദ്ദേശിക്കുന്നതിനും പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളത്ത് സിറ്റിംഗ് നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്കായി ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജന്റെ അദ്ധ്യക്ഷതയിൽ 15ന് രാവിലെ 10ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിംഗ് നടത്തും.

പ്രവാസി ഭാരതീയർ(കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 
nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ മുൻകൂറായി അയയ്ക്കാം. നേരിട്ടും പരാതികൾ സ്വീകരിക്കും.