പ്രവാസി പെൻഷൻ ലഭിക്കുന്നവർക്ക് വാർദ്ധക്യ പെൻഷനും അഡീഷണൽ അർഹത.

Kerala News

പ്രവാസി ക്ഷേമനിധിയിൽ അംഗമായവർക്ക് ലഭിക്കുന്ന പെൻഷന് പുറമെ, അർഹമായ മാനദണ്ഡങ്ങൾക്ക് വിധേയമായി വാർദ്ധക്യകാല, വിധവാ പെൻഷനുകൾ പോലുള്ള ഏതെങ്കിലും ഒരു സാമൂഹിക പെൻഷനുകൾ കൂടി ലഭ്യമാവും.

ഇങ്ങിനെ ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പരമാവധി 600/- രൂപ വരെയാണ് ലഭ്യമാവുക. GO(MS) 241/2018/fin dt 6/7/2018 para 3(iv) പ്രകാരമാണിത്. മറ്റു ക്ഷേമ നിധികളിലെ അംഗങ്ങൾക്കും ഇത്തരം അധിക പെൻഷന് അർഹതയുണ്ടായിരിക്കും.

മേൽ വിവരിച്ച സാമൂഹിക പെൻഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്.

  • വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിയിൽ കൂടാൻ പാടില്ല.
  • വാർദ്ധക്യ പെൻഷനാണെങ്കിൽ അറുപത് വയസ്സ് പൂർത്തിയാവണം.
  • 1200 ചതുരശ്ര അടിയിൽ വലിപ്പമുള്ള വീടുകളിൽ താമസിക്കുന്നവർ, 1000 cc യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാതെയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർ എന്നിവർക്ക് സാമൂഹിക സുരക്ഷാ പെൻഷന് അർഹതയുണ്ടായിരിക്കില്ല.
  • സംസ്ഥാനത്ത് 3 വർഷമെങ്കിലും സ്ഥിരമായി താമസിക്കുന്നവർ.

ഓർക്കുക; ക്ഷേമനിധി പെൻഷന് വരുമാന പരിധിയോ മറ്റു നിബന്ധനകളോ ഇല്ലെന്നതിനാൽ പ്രവാസി പെൻഷൻ ഏത് കാറ്റഗറിയിൽ പെടുന്നവർക്കും ലഭിക്കും.

മുകളിൽ വിവരിച്ച കാര്യങ്ങൾ പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ ശ്രീ: രാധാകൃഷ്ണൻ അവർകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയാതാണെന്നും അറിയിക്കുന്നു.

റിപ്പോർട്ട് തയ്യാറാക്കിയത് : അബ്ദുൽ റഊഫ് കൊണ്ടോട്ടി , Doha, Qatar.