ബസ് റൂട്ടുകൾ ഇനി യാത്രക്കാർക്കും നിർദ്ദേശിക്കാം – അവസരമൊരുക്കി RTA

GCC News

RTA ദുബായ് ആപ്പ് വഴി പുതിയ റൂട്ടുകൾ നിർദ്ദേശിക്കാനും നിലവിലുള്ള റൂട്ടുകളിൽ ആവശ്യമുള്ള മാറ്റങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയിക്കാനുമുള്ള അവസരമൊരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി. പൊതുഗതാഗത മാർഗങ്ങൾ ഏറ്റവും ജനോപകാരമാക്കാൻ പൊതുജനപങ്കാളിത്തത്തിലൂടെ കഴിയും എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ റൂട്ടുകൾ അവരിൽ നിന്ന് തന്നെ കണ്ടെത്തുകയും, RTA കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ റൂട്ടുകളെ വോട്ടിനിട്ട് ജനാഭിപ്രായം അറിയുകയുമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നത്.

പൊതുഗതാഗതം നവീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ കൂടെ അതിന്റെ ഭാഗമാകുന്നതിലൂടെ ഏറ്റവും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാനും ഏറ്റവും മികച്ച ബസ് റൂട്ടുകൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുവാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *