മാതാപിതാക്കള്‍ മരണമടഞ്ഞ് സാമ്പത്തിക വിഷമത്തിലകപ്പെട്ട അവിവാഹിതരായ സഹോദരിമാര്‍ക്ക് സഹായമായി തൃത്താല പോലീസ്. കുമാരനല്ലൂര്‍ ലക്ഷം വീട് കോളനിയില്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് തൃത്താല പോലീസിന്റെ മേല്‍നോട്ടത്തില്‍ പുതിയ വീട് തയ്യാറാകുന്നത്.
തൃത്താല പോലീസിന്റെ ജനമൈത്രി പോലീസ് ബീറ്റിന് ഇടയില്‍ ശ്രദ്ധയില്പെട്ടപ്പോളാണ് പോലീസ് ഇതിനെ പറ്റി ഗൌരവമായി ചിന്തിക്കുന്നത്. തുടര്‍ന്നു പലരുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്നു തൃത്താല ഉമ്മത്തൂരിലെ കുമ്പിടി സ്വദേശി നാസര്‍ മാനു എന്നയാള്‍ സൌജന്യമായി നല്കിയ സ്ഥലത്ത് വാര്യര്‍ ഫൌണ്ടേഷന് ആണ് പുതിയ വീട് നിര്‍മ്മിക്കുന്നത്. തൃത്താല എസ്ഐ അനീഷിന്റെ നേതൃത്വത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ഷെമീര്‍ അലി, ജിജോമോന് എന്നിവരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.