മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക് അന്തരിച്ചു. 2011-ൽ പട്ടാള നീക്കത്തിലൂടെ സ്ഥാനഭ്രഷ്ടനായ ഇദ്ദേഹത്തിന് 91 വയസ്സായിരുന്നു. കൈറോയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
1981 മുതൽ 2011 വരെ നീണ്ട മുപ്പത് വർഷം ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹത്തിനു 2011-ൽ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെത്തുടർന്ന് സ്ഥാനം ഒഴിയേണ്ടിവരികയായിരുന്നു. വിപ്ലവകാരികളുടെ മരണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും 2017-ൽ ഈ വിധി റദ്ദാക്കുകയും തുടർന്ന് ഇദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
ജനുവരിയിൽ ഉദരരോഗസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന ഹോസ്നി മുബാറക്കിന്റെ അന്ത്യം ഈജിപ്തിലെ സർക്കാർ വാർത്താ വിഭാഗം അൽപ്പം മുന്നേ സ്ഥിരീകരിച്ചിരുന്നു.