യു.എ.ഇയിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു

Notifications

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in എന്ന മെയിലിലേക്ക് 2020 ഫെബ്രുവരി 25നകം അയയ്ക്കണം.

വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.    

ഫോൺ: 0471-2329440/41/42/43.