യു എ ഇയിൽ ഉള്ള ഇറാൻ പൗരന്മാരെ ഇറാനിലെത്തിക്കാനായി പ്രത്യേക വിമാന സർവീസുകൾ

GCC News

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള എല്ലാ വിമാനസർവീസുകളും യു എ ഇ നിർത്തി വെച്ച സാഹചര്യത്തിൽ നിലവിൽ രാജ്യത്ത് തുടരുന്ന ഇറാൻ പൗരന്മാരെ ഇറാനിലേക്ക് തിരികെ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസുകൾ നടത്തുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഇറാനുമായി കൂടിയാലോചിച്ച് ഇതിനുള്ള നടപടികൾ എടുത്തുവരുന്നുണ്ട്. നേരത്തെ കൊറോണാ ബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഇറാനിലേക്കുള്ള എല്ലാ വിമാനസർവീസുകളും യു എ ഇ റദ്ദാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോജിച്ച നടപടികളിലൂടെ രോഗ ബാധ പകരുന്ന സാഹചര്യം ഉണ്ടാകാത്ത രീതിയിൽ ഇറാനിയൻ പൗരന്മാരെ രാജ്യത്ത് നിന്ന് തിരികെ അയക്കുന്ന നടപടികൾ കൈകൊണ്ട് വരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *