സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് നിയമനം നടത്തുന്നു.
മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 30ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്കൈപ്പ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകും.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ gcc@odepc.in യിലേക്ക് ജനുവരി 29 വരെ അയയ്ക്കാം.
ഫോൺ: 0471-2329440/41/42/43.