രാജ്യത്ത് പതിനൊന്ന് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഇതോടെ യു എ ഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85 ആയി. ഇതിൽ 17 പേർ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരുന്നു. നിലവിൽ 68 പേർ ചികിത്സയിലാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം സൂക്ഷ്മ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരാണ്. ഇറ്റലി, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർക്ക് വീതവും, മോണ്ടിനെഗ്രോ, കാനഡ, ജർമ്മനി, പാക്കിസ്ഥാൻ, റഷ്യ, ബ്രിട്ടൺ, യു എ ഇ എന്നിവിടങ്ങളിലെ ഓരോ ആളുകൾക്ക് വീതവുമാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമായി തുടരുന്നു.
Update: മൂന്ന് പേർ കൂടി ആരോഗ്യം വീണ്ടെടുത്തു
യു എ ഇയിൽ മൂന്ന് പേര് കൂടി കൊറോണാ വൈറസ് ബാധയിൽ നിന്ന് മുക്‌തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം രാജ്യത്ത് 20 ആയി. ബംഗ്ളാദേശ്, ഇറ്റലി, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തിട്ടുള്ളത്.