യു എ ഇ: വിദേശത്തുള്ള പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകി

GCC News

ആഗോളതലത്തിൽ കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള യാത്രാ വിലക്കുകളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. വിവിധ രാജ്യങ്ങളിലുള്ള എമിറാത്തി വിദ്യാർത്ഥികളോടും ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തു ഉള്ളവരോടും നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കും, സഹായങ്ങൾക്കായി അതാത് രാജ്യങ്ങളിലെ യു എ ഇ എംബസ്സിയുമായോ, 80044444 എന്ന നമ്പറിലോ ബന്ധപ്പെടാനാണ് അറിയിച്ചിട്ടുള്ളത്.