റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കൂ – അപകടങ്ങൾ ഒഴിവാക്കൂ

GCC News

ഡ്രൈവിങ്ങിൽ മാന്യതയും, പരസ്പര സഹകരണവും, ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന്റെയും അതിലൂടെ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായി, അബുദാബി പോലീസ്, റോഡിൽ തമ്മിൽ അകലം പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കുന്നു. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് 2020 ജനുവരി 15 മുതൽ അബുദാബിയിൽ 400 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക്പോയിന്റുകളും ചുമത്താവുന്ന നിയമലംഘനമായിരിക്കും.

മുന്നിലെ വാഹനത്തിന്റെ തൊട്ടു പുറകിൽ അപകടകരമായി വാഹനമോടിക്കുക, മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി വാഹനമോടിക്കുക, അക്ഷമയോടെ റോഡിൽ വാഹനമോടിക്കുക, മുന്നിലെ വാഹനത്തിന്റെ തൊട്ടുപിറകിൽ വന്ന് ഹോൺമുഴക്കിയും, ലൈറ്റ് തെളിയിച്ചും കടന്നു പോകാൻ ശ്രമിക്കുക എന്നീ ചീത്ത ശീലങ്ങൾ റോഡിൽ നിന്ന് അകറ്റുക എന്നതിന്റെ ഭാഗമായാണ് ഈ നിയമലംഘനങ്ങൾക്കെതിരെ ഇപ്പോൾ നടപടികൾ ശക്തമാക്കുന്നത്.

ജനുവരി 15 മുതൽ ഇത്തരം ട്രാഫിക് ലംഘനങ്ങളെല്ലാം റഡാറുകൾ വഴിയും, സ്മാർട് സിസ്റ്റത്തിലൂടെയും തുടർച്ചയായി നിരീക്ഷിച്ച് പിടികൂടുവാനും, തെറ്റുകൾ ചെയ്യുന്ന ഡ്രൈവർമാർക്ക് S M S വഴി മുന്നറിയിപ്പ് സന്ദേശം അയക്കുവാനും തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിക്കുന്നു. വീണ്ടും ഇതേ തെറ്റുകൾ ആവർത്തിക്കുന്ന ഡ്രൈവർമാർക്ക് മേല്പറഞ്ഞ പിഴ ചുമത്തുന്നതായിരിക്കും.

1 thought on “റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കൂ – അപകടങ്ങൾ ഒഴിവാക്കൂ

Comments are closed.